സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ബി.ജെ.പി


സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ബി.ജെ.പിയുടെ പ്രതിഷേധം. നരേന്ദ്ര മോദിയെ  കോൺഗ്രസ് നേതാവ് പവൻ ഖേര ‘നരേന്ദ്ര ദാമോദർദാസ് മോദി’ എന്ന് അഭിസംബോധന ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. ബാരിക്കേട് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പവൻ ഖേഡയുടെ പരാമർശത്തിൽ അമിത്ഷാ ഉള്‍പ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. 

ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നൽകും എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. മാർച്ച് നടന്ന ജൻപത് റോഡിൽ പൊലീസ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ ബി.ജെ.പി വർക്കിങ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെ പൊലിസ് അറസ്റ്റ് ചെയുതു നീക്കി.

article-image

eyuy

You might also like

  • Lulu Exchange
  • Straight Forward

Most Viewed