ആദ്മി പാർട്ടി ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കേസിൽ ആം ആദ്മി പാർട്ടി ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ പോലീസ് കസ്റ്റഡിയിൽ. കേന്ദ്ര വനിതാ കമ്മീഷൻ ഓഫീസിൽ മൊഴി നൽകാനെത്തിയ ഇറ്റാലിയയെ അവിടെനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയെ നീച് ആദ്മി(താഴ്ന്ന വർഗത്തിൽപ്പെട്ടയാൾ) എന്ന് ഇറ്റാലിയ ആക്ഷേപിക്കുന്ന 2019−ലെ വീഡിയോ കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. വിവാദപരാമർശത്തിൽ സ്ത്രീവിരുദ്ധത ഉണ്ടെന്നാരോപിച്ച് വനിതാ കമ്മീഷൻ ഇറ്റാലിയയ്ക്ക് സമൻസ് അയച്ചിരുന്നു. സമൻസ് ലഭിച്ചില്ലെന്ന് അവകാശപ്പെട്ടിരുന്ന ഇറ്റാലിയ മൊഴി നൽകാൻ ഉച്ചയോടെ ഓഫീസിൽ എത്തുകയായിരുന്നു.
വീഡിയോയിൽ ഉള്ളത് താനല്ലെന്ന് അവകാശപ്പെട്ട ഇറ്റാലിയ, വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ തന്നെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഓഫീസിന് പുറത്ത് കാത്തുനിന്ന ആം ആദ്മി പ്രവർത്തകരെ അറിയിച്ചിരുന്നു. ഇറ്റാലിയയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ വനിതാ കമ്മീഷൻ ഓഫീസിന് മുന്പിൽ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തിയിട്ടുണ്ട്.
dju