ആസാമിൽ ലഹരിമരുന്ന് കച്ചവടം; സംഘത്തിലെ പ്രധാനിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി


ആസാമിൽ ലഹരിമരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ടിൻസുകിയ ജില്ലയിൽ പോലീസിന് നേരെ ലഹരിമരുന്ന് സംഘം കല്ലേറ് നടത്തിയപ്പോഴാണ് വെടിവ‌യ്പ് സംഭവിച്ചത്. ഞായറാഴ്ച ടോംഗോന സെംഗപതാർ മേഖലയിൽ നടത്തിയ തെരച്ചിലിനിടെ നാലംഗ കച്ചവടസംഘം തന്പടിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്താൻ പോലീസ് എത്തിയപ്പോഴാണ് സംഭവം നടന്നത്. 

കല്ലേറ് തടയാനായി അക്രമിസംഘത്തിൽപ്പെട്ടവരുടെ കാൽമുട്ടിന് താഴേക്ക് വെടിവച്ചെങ്കിലും ഇവർ കീഴടങ്ങിയില്ല. അന്വേഷണസംഘത്തിന് നേരെ അക്രമി പാഞ്ഞടുത്തപ്പോൾ പോലീസ് ഇയാളെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായും സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായതായും അധികൃതർ അറിയിച്ചു.

article-image

ritutyi

You might also like

  • Lulu Exchange
  • Straight Forward

Most Viewed