ഗ്രീൻ ആപ്പിൾ കൊണ്ടുവരുന്ന കണ്ടെയ്‌നറിൽ 520 കോടി രൂപയുടെ ലഹരി വസ്തുക്കൾ


പഴം ഇറക്കുമതിയുടെ മറവിൽ ലഹരി കടത്തുന്നതിനിടെ മുംബൈയിൽ ഒരു കണ്ടെയ്‌നർ കൂടി പിടിയിൽ. ലഹരി കടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജിൻ നേരത്തെ അയച്ച കണ്ടെയ്‌നറിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഗ്രീൻ ആപ്പിൾ കൊണ്ടുവരുന്ന കണ്ടെയ്‌നറിൽ നിന്ന് 520 കോടി രൂപയുടെ ലഹരി പിടികൂടി.

കൊക്കെയ്‌നാണ് കണ്ടെയ്‌നറിലുണ്ടായിരുന്നത്. മലയാളികളായ മൻസൂർ തച്ചംപറന്പിലും (മലപ്പുറം സ്വദേശി) വിജിൻ വർഗീസും (കാലടി സ്വദേശി) ചേർന്നാണ് കണ്ടെയ്‌നർ അയച്ചത്. അറസ്റ്റിലായ വിജിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡിആർഐയാണ് ലഹരി പിടികൂടിയത്. കഴിഞ്ഞ ദിവസം മലയാളികൾ ഇരുവരും ചേർന്ന് 1,427 കോടി രൂപയുടെ ലഹരി വസ്തുക്കളായിരുന്നു മുംബൈയിൽ ഇറക്കിയത്. 

ഓറഞ്ചിന്റെ കാർട്ടൂണുകളിലായിരുന്നു ലഹരി ഒളിപ്പിച്ചത്. കേസിൽ വിജൻ അറസ്റ്റിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നേരത്തെ ഇറക്കിയ ഗ്രീൻ ആപ്പിൾ കണ്ടെയ്‌നർ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഇതോടെ 50 കിലോയോളം കൊക്കെയ്ൻ ഡിആർഐ സംഘം കണ്ടെത്തി. രാജ്യത്ത് മലയാളികൾ ഉൾപ്പെട്ട ഏറ്റവും വലിയ ലഹരിക്കടത്തായി മാറുകയാണ് ഈ കേസ്.

article-image

െു

You might also like

Most Viewed