കോഴിക്കോട് മെഡിക്കൽ‍ കോളജിന്റെ ഗുരുതര വീഴ്ച; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വർ‍ഷം


ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വർ‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹർ‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്. കോഴിക്കോട് മെഡിക്കൽ‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. 

സംഭവത്തിൽ‍ കുറ്റക്കാരായവർ‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽ‍ഫി നൂഹു ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണങ്ങൾ‍ എടുക്കുന്പോഴും തിരികെ വയ്ക്കുന്പോഴും കണക്കെടുക്കൽ‍ നിർ‍ബന്ധമാണ്. സംഭവം നിർ‍ഭാഗ്യകരമാണെന്നും കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

2017 നവംബർ‍ മാസത്തിലാണ് ഹർ‍ഷിന കോഴിക്കോട് മെഡിക്കൽ‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ‍ തുടങ്ങിയത്. നിരവധി ആശുപത്രികൾ‍ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുർ‍ബലമായതോടെ വൃക്കരോഗമോ ക്യാൻസറോ ബാധിച്ചെന്ന് വരെ ഹർ‍ഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ‍ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തിൽ‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ‍ കോളേജിൽ‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർ‍ഷിനയുടെ ശരീരത്തിൽ‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റർ‍ നീളമുള്ള കത്രികയാണ്. 

മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ‍ക്ക് കാരണം.

article-image

fj

You might also like

  • Lulu Exchange
  • Straight Forward

Most Viewed