ഗൾഫ് രാജ്യമായ യുഎഇയെക്കാളും പെട്രോൾ വില കുറവ് ഇന്ത്യയിലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി


ഗൾഫ് രാജ്യമായ യുഎഇയെക്കാളും പെട്രോൾ വില കുറവ് ഇന്ത്യയിലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. പെട്രോൾ‍ രാഷ്ട്രമായ യുഎഇയെക്കാളും പെട്രോൾ‍ വില കുറവ് ഇന്ത്യയിലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ കേന്ദ്രഭരണപ്രദേശമായ മാഹിയിലെയും യുഎഇയിലെയും പെട്രോൾ‍ വില സൂചിപ്പിക്കുന്ന ഒരു പോസ്റ്ററും അബ്ദുള്ളക്കുട്ടി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്. "യുഎഇയിൽ‍ പൊറോട്ടക്ക് 20 രൂപ, നാട്ടിൽ‍ 10 രൂപ, ഇതും സംഘവിജയം'− തുടങ്ങിയ പരിഹാസ കമന്‍റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed