ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്‍റെ പ്രസംഗം അനുചിതമെന്ന് സിപിഐ; മന്ത്രിയുടെ പരാമർ‍ശങ്ങൾ‍ ഗുരുതരമാണെന്നും വിലയിരുത്തൽ


ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം അനുചിതമെന്ന് സിപിഐ വിലയിരുത്തൽ. മന്ത്രിയുടെ പരാമർ‍ശങ്ങൾ‍ ഗുരുതരമാണ്. വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കോടതിയിലെത്തിയാൽ‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ നേതൃത്വം വിലയിരുത്തി. ഭരണഘടനയ്ക്കെതിരേ മന്ത്രി സജി ചെറിയാൻ പറഞ്ഞത് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ മാധ്യമങ്ങളോട് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed