രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം;​ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്


കള്ളപ്പണകേസില്‍ രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരാകാനിരിക്കെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. തിങ്കളാഴ്ച രാജ്യത്തെ ഇരുപത്തഞ്ചോളം ഇഡി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്താനാണ് കോണ്‍ഗ്രസ് നീക്കം. ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസിനെതിരെ കള്ളക്കേസുണ്ടാക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. രാഹുല്‍ ഗാ ന്ധിക്കൊപ്പം കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളും തിങ്കളാഴ്ച ഡല്‍ഹിയിലെ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.  നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധമുള്ള കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് ഇഡി നോ ട്ടീസ് നല്‍കിയത്. പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗ മാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

You might also like

Most Viewed