കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം: ഇ.പി ജയരാജൻ

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിക്ക് എത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കറുത്ത് മാസ്‌ക് ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്?. നിങ്ങള്‍ ഇതുവരെ കറുത്ത മാസ്‌ക് ധരിച്ചിരുന്നോ?. ഇനി ഒരു കാര്യം കൂടി ചോദിക്കട്ടെ മുഖ്യമന്ത്രിക്ക് സെക്യൂരിറ്റിയൊന്നും വേണ്ടേ?
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ ആക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അത് ഉമ്മന്‍ ചാണ്ടിക്കും അറിയാം. ഇന്ന് വടിയും വാളുമെടുത്ത് നടക്കുകയല്ലേ ആര്‍എസ്എസും സംഘപരിവാരവും യുഡിഎഫും ഒന്നിച്ച്. എന്തടിസ്ഥാനത്തിലാണ് ഈ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരണം നടത്തുന്നത്. നിങ്ങള്‍ നിലകൊള്ളുന്നത് ആര്‍ക്ക് വേണ്ടിയാണ്? ഇ.പി ജയരാജന്‍ ചോദിച്ചു.