ഗോവ ബീച്ചിൽ‍ കോളേജ് വിദ്യാർ‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി കാമുകൻ


ബന്ധം തുടരാൻ നിരസിച്ചതിന്റെ പേരിൽ‍ പത്തൊന്‍പതുകാരിയെ ഗോവ ബീച്ചിൽ‍ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ‍. ഗോവയിലെ വെൽ‍സോൺ ബീച്ചിൽ‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ന്യൂ വാദെം സ്വദേശിനിയായ ദിയ നായിക് ആണ് കൊല്ലപ്പെട്ടത്.

ഗോവ വാസ്‌കോയിലെ ന്യൂ വാദെം സ്വദേശിയായ കിഷൻ കലംഗുത്‌കർ‍ (26) ആണ് ഇന്നലെ യുവതിയുടെ മൃതശരീരം കണ്ടെത്തിയതിനെത്തുടർ‍ന്ന് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോളേജ് വിദ്യാർ‍ത്ഥിനിയോടൊപ്പം ബുധനാഴ്ചയാണ് പ്രതി വെൽ‍സോൺ ബീച്ചിൽ‍ എത്തിയത്.

ഇവിടെവച്ച്‌ ഇരുവരും ബന്ധം തുടരുന്നത് സംബന്ധിച്ച്‌ വാക്കുത്തർ‍ക്കത്തിലാവുകയും കിഷൻ യുവതിയെ ബീച്ചിൽ‍ വച്ചുതന്നെ നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർ‍ന്ന് സമീപത്തെ കുറ്റിക്കാട്ടിൽ‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയും ചെയ്തു. തുടർ‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ‍ കിഷൻ അറസ്റ്റിലാവുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed