ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്


ബീഹാർ‍ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്. സിബിഐയാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഡൽ‍ഹിയിലും ബീഹാറിലുമായി ലാലുവുമായി ബന്ധമുള്ള പതിനഞ്ചിൽ‍പരം കേന്ദ്രങ്ങളിൽ‍ സിബിഐ റെയ്ഡ് നടക്കുകയാണ്. റെയിൽ‍വേയിൽ‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. 

യുപിഎ സർ‍ക്കാരിന്‍റെ കാലത്ത്  ലാലു പ്രസാദ് യാദവ് റെയിൽ‍വേ മന്ത്രിയായിരിക്കെയാണ് ഭൂമി കുംഭകോണം നടന്നതെന്ന് ഉദ്യോഗസ്ഥർ‍ പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസിൽ‍ ജാമ്യം ലഭിച്ച് ലാലു പുറത്തിറങ്ങിയത് കഴിഞ്ഞ മാസമാണ്. പുതിയ കേസിൽ‍ ലാലുവിന്‍റെ മകൾ‍ ഉൾ‍പ്പെടെയുള്ള കുടുംബാംഗങ്ങളും കുറ്റക്കാരാണെന്നാണ് വിവരം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed