കാസർഗോഡ് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു


കാസർഗോഡ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. അനുജൻ രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സഹോദരങ്ങൾ രണ്ട് പേരും മദ്യലഹരിയിൽ ആയിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി അത് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുജനായ രാജേഷ്, തോമസിനെ കുത്തിയത്.

കുത്തേറ്റ ഉടൻ തോമസ് മരിച്ചു. അയൽവാസിയായ വിൻസെന്റ് ഡിസൂസയെയും രാജേഷ് ആക്രമിച്ചുവെന്ന് പോലീസ് പറയുന്നു. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേഷിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed