ജഗൻമോഹൻ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി


ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന വൈ.എസ്.ആർ കോൺഗ്രസ് പ്രസിഡന്റ് ജഗൻമോഹൻ റെഡ്ഡിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില മോശമായതോടെ പുലർച്ചെ നാലു മണിയോടെ പൊലീസെത്തി ജഗനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സിയുവിൽ പ്രവേശിച്ച ജഗന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്.

ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്നത് വരെ നിരാഹാരം തുടരുമെന്നാണ് ജഗന്റെ പ്രഖ്യാപനം. ആരോഗ്യനില വളരെ മോശമായ സാഹചര്യത്തിൽ നിരാഹാരം തുടരരുത് എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

You might also like

Most Viewed