യുകെയില്‍ ഇനി മോദി എക്സ്പ്രസ് ബസും...!

ലണ്ടന്‍: എല്ലാ രാജ്യത്തും സാധാരണ എക്സ്പ്രസ് ബസുകള്‍ ഉണ്ടെങ്കിലും ഇത് ഒരു വ്യത്യസ്തമായ പേരുള്ള ലണ്ടനിലെ ഒരു ബസ് ആണ്. മോദി എക്സ്പ്രസ്..! അമ്പരക്കണ്ട തങ്ങളുടെ രാജ്യത്തേക്ക് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള സ്നേഹ സൂചകമായി ലണ്ടനിലെ ഇന്ത്യന്‍ സമൂഹമാണ് ഇത്തരത്തിലൊരു ബസിനു രൂപം നല്‍കിയത്. ഞായറാഴ്ചയാണ് ബസ് ലോഞ്ച് ചെയ്തത്.
യുകെ വെല്കംസ് മോദി എന്നാണ് മോദിയെ വരവേല്‍ക്കുന്നതിനുളള പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. ഒരു പക്ഷേ ലോകത്ത് ആദ്യമായായിരിക്കും ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയുടെ പേരില്‍ ബസ് സര്‍വീസ് തുടങ്ങുന്നത്.