ആന്ധ്രപ്രദേശിൽ‍ മീനുമായി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ‍ നാലു മരണം


ആന്ധ്രപ്രദേശിൽ‍ മീനുമായി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ‍ നാലു മരണം. മൂന്നു പേർ‍ക്കു ഗുരുതര പരിക്ക്. പശ്ചിമ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെം മേഖലയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. 

വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി.

You might also like

Most Viewed