സോണിയാ ഗാന്ധിക്ക് ഇന്ന് 75ആം പിറന്നാൾ


ന്യൂഡൽഹി: കോൺ‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് ആഘോഷങ്ങളില്ലാതെ 75ആം പിറന്നാൾ. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ വേർപാടിൽ അനുശോചിച്ച് വ്യക്തിപരമായും പാർട്ടിയുടെയും ഇന്നത്തെ എല്ലാ പരിപാടികളും സോണിയ റദ്ദു ചെയ്തു. എഴുപത്തിനാലു വയസു തികഞ്ഞപ്പോഴും കർമനിരതയാണ് സോണിയ. 

പാർലമെന്‍റിലെത്തി ഇന്നലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും സോണിയ ലോക്സഭയിലെ മുൻനിരയിൽ രാവിലെ തന്നെയെത്തിയിരുന്നു. കോൺഗ്രസിനു മുഴുസമയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകിയതിനെ തുടർന്നാണ് സോണിയ താത്കാലിക പ്രസിഡന്‍റായി തുടരുന്നത്. മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരും കൊച്ചുമക്കളും അടുത്ത ജീവനക്കാരും മാത്രമാകും ഇന്നു സോണിയയെ കാണുക. കുടുംബത്തിലും പുറത്തും ഇന്ന് ആഘോഷങ്ങളൊന്നും വേണ്ടെന്നു സോണിയ തന്നെയാണു നിർദേശിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed