ആന്ധ്ര മുൻ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു

അമരാവതി: മുതിർന്ന കോൺഗ്രസ് നേതാവ് കെ. റോസയ്യ (88) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. ആന്ധ്ര മുൻ മുഖ്യമന്ത്രിയും കർണാടക−തമിഴ്നാട് ഗവർണറുമായിരുന്നു. എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.
വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്റ്റംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്‍റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ.