രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിൻസിപ്പൽ അറസ്റ്റിൽ



രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കാൽ പിടിച്ചുകൊണ്ട് തലകീഴായി തൂക്കിയിട്ട സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂരിലെ സ്‌കൂളിലാണ് വിദ്യാർത്ഥിയെ മുകളിലെ നിലയിൽ നിന്നും പ്രിൻസിപ്പൽ തലകീഴായി തൂക്കിയത്.
മനോജ് വിശ്വകർമയെന്ന പ്രിൻസിപ്പളാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സോനു യാദവ് സഹപാഠിയെ കടിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ശിക്ഷാ നടപടി. ക്ഷമാപണം നടത്തിയില്ലെങ്കിൽ കൈവിടുമെന്നും പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി. സോനുവിന്റെ കരച്ചിലും ബഹളവും കേട്ട് സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികൾ ഓടിക്കൂടുകയായിരുന്നു. തുടർന്നാണ് മനോജ് വിശ്വകർമ വിദ്യാർത്ഥിയെ താഴെയിറിക്കിയത്.

You might also like

Most Viewed