ഇന്ത്യയിൽ 16,156 പേർക്കു കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 16,156 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 20 ശതമാനം അധികമാണിത്. 733 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം കോവിഡ് മരണങ്ങളുടെ കണക്ക് പുതുക്കിയപ്പോൾ 622 മരണങ്ങൾ റിപ്പോർട്ട് ചെയ്തതാണ് എണ്ണം ഉയരാൻ കാരണമായത്. മുൻപുണ്ടായ 529 മരണങ്ങൾ കൂടി കേരളം ബുധനാഴ്ച കോവിഡ് കണക്കിൽ ചേർത്തിരുന്നു.
17,095 പേർക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 1.60 ലക്ഷം പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 9,445 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളം പ്രതിദിന രോഗികളുടെ കണക്കിൽ ഒന്നാമതാണ്. മഹാരാഷ്ട്രയിൽ 1,485 പേർക്കും തമിഴ്നാട്ടിൽ 1,075 പേർക്കും രോഗം സ്ഥിരീകരിച്ചു. മറ്റൊരു സംസ്ഥാനത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലില്ല.