ഇറാക്കിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു


ബാഗ്ദാദ്: കിഴക്കൻ ഇറാക്കിലെ ഒരു ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ദിയാല പ്രവിശ്യയിലെ അൽ−റഷാദിലാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ സേനയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ വെടിവയ്പാണ് ഉണ്ടായത്. 

കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed