കോവിഡ് പ്രോട്ടോകോൾ ലംഘനം; മൂന്ന് ലക്ഷത്തിലധികം കേസുകൾ പിൻവലിച്ച് യുപി സർക്കാർ

ലക്നോ: കോവിഡ്−19 പ്രോട്ടോക്കോളുകളും ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങളും ലംഘിച്ചതിന് പൊതുജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ലക്ഷത്തിലധികം കേസുകൾ പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ. ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് യോഗി സർക്കാർ പുറത്തിറക്കി. കേസുകൾ പിൻവലിക്കുന്നതുമൂലം അനാവശ്യ കോടതി നടപടികളെ ഒഴിവാക്കാനാകുമെന്ന് യുപി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.
ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം, ഐപിസി സെക്ഷൻ 188, മറ്റ് ഗുരുതരമല്ലാത്ത വകുപ്പുകൾ എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിച്ചത്.