ഇരുചക്ര വാഹനത്തില്‍ കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധം; പുതിയ നിയമവുമായി കേന്ദ്രം


ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഒന്‍പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മറ്റ് നിര്‍ബന്ധമായും വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.കൂടാതെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗപരിധിയും നിയന്ത്രിക്കണമെന്ന് നിര്‍ദേശമുണ്ട്. ചെറിയ കുട്ടികളുമായി പോകുന്ന ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കൂടരുതെന്നാണ് നിര്‍ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed