വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർ‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി


ചെന്നൈ: വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർ‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ‍. ട്രാഫിക് നിയന്ത്രണങ്ങൾ‍ മൂലം ജനങ്ങൾ‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും അസൗകര്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവിൽ 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകന്പടിയായി പോകുന്നത്. ഇത് ആറായി ചുരുക്കാനാണ് സ്റ്റാലിന്‍റെ നിർദേശം. 

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഇനി മുതൽ‍ ഗതാഗതം നിർ‍ത്തിവെക്കില്ലെന്നും തീരുമാനിച്ചു. പൊതുഗതാഗതത്തെ ബാധിക്കാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ‍ ഏർ‍പ്പെടുത്താനും പോലീസിന് സ്റ്റാലിൻ നിർദേശം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed