തിരുവനന്തപുരത്ത് വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാർ‍ത്ഥി മരിച്ചു


തിരുവനന്തപുരം: തലസ്ഥാനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർ‍ത്ഥി മരിച്ചു. എറണാകുളം കോതമംഗലം സ്വദേശി നിധിൻ ഹരിയാണ് മരിച്ചത്. നിധിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പോത്തൻകോട് ചന്തവിളയിൽ‍വച്ച് പുലർ‍ച്ചെ നാലരയ്ക്കാണ് സംഭവം. ഗോകുലം മെഡിക്കൽ‍ കോളേജിൽ‍ നിന്നും റെയിൽ‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ഇവർ.  ഗോകുലം മെഡിക്കൽ‍ കോളേജ് എംബിബിഎസ് വിദ്യാർ‍ത്ഥികളാണ് ഇരുവരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed