രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇത്തരക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് നേരത്തെ ലോക്‌സഭയില്‍ കേന്ദ്ര ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed