സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ജു​ഡീ​ഷ്യൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ


കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ ജുഡിഷൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി. ഇഡി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജുഡീഷൽ അന്വേഷണം സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കി. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അറിയിച്ചു. എതിർ കക്ഷിയെങ്കിലും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കില്ല. എന്നാൽ മറ്റ് കക്ഷികൾക്ക് നോട്ടീസ് അയക്കും. അതേസമയം, ജൂഡിഷൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇഡി കേന്ദ്രത്തിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും ഈ വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed