കോവിഡ് വാക്സിൻ നൽകിയില്ലെങ്കിൽ പണിമുടക്കുമെന്ന ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ

ന്യൂഡൽഹി: കോവിഡ് വാക്സിൻ നൽകിയില്ലെങ്കിൽ പണിമുടക്കുമെന്ന ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പൈലറ്റ് അസോസിയേഷൻ വ്യോമയാന മന്ത്രിക്ക് പരാതി നൽകി. എല്ലാ പൈലറ്റുമാർക്കും വാക്സീൻ ലഭ്യമാക്കണം. പൈലറ്റുമാരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും പൈലറ്റുമാർ ആരോപിച്ചു.