കൊറോണ പ്രതിരോധത്തിനുള്ള മരുന്ന് കരിഞ്ചന്തയിൽ: 16 പേർ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ കരിഞ്ചന്തയിൽ റെംഡിസിവർ ഇഞ്ചക്ഷൻ വിൽപ്പന സജീവം. 16 പേരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. രണ്ടാം തംരംഗത്തിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ അനധികൃത വിൽപ്പന നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പോലീസ് നടത്തിയ പരിശോധനയിൽ 55 റെംഡിസിവർ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. പതിനായിരം രൂപയ്ക്കാണ് ഇവർ മരുന്നുകൾ മറിച്ചു വിറ്റിരുന്നത്. കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നാണ് റെംഡിസിവർ. ഇതുവരെ പോലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രോഗവ്യാപനം കൂടുന്നതിനൊപ്പം തന്നെ റെംഡിസിവറിന് രാജ്യത്ത് ആവശ്യക്കാരും ഏറുകയാണ്. ഇന്നലെ റെംഡിസിവർ എന്ന പേരിൽ വ്യാജ മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് ഒരു രോഗി മരിച്ചിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേരും അറസ്റ്റിലായിരുന്നു. റെംഡിസിവർ എന്ന പേരിൽ മരുന്നിന്റെ ഒഴിഞ്ഞ കുപ്പിയിൽ പാരസെറ്റാമോൾ നിറച്ച് കുത്തിവെപ്പ് നടത്തിയവരാണ് അറസ്റ്റിലായത്.