സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു


മുംബൈ: ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ്(66) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15നായിരുന്നു അന്ത്യം. 

മാഹിമിലെ എസ്എൽ റഹേജ ആശുപത്രിയിലാണ് ശ്രാവൺ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാർത്ത സ്ഥിരീകരിച്ചത്. പിതാവിന്‍റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed