രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കോവിഡ് കേസുകള്‍
ന്യൂഡൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയർന്നു.

