ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ എം​എ​ൽ​എയുടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെയ്ഡ്


ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ എ.വി വേലുവിന്‍റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. തിരുവണ്ണാമലൈയിൽ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായി ഇരുപതിടങ്ങളിലാണ് റെയ്ഡ്.‌ 

ഡിഎംകെ നേതാവ് സ്റ്റാലിൻ പ്രചരണത്തിനായി എത്തിയതിന് തൊട്ടുപിന്നാലെയാണ് പരിശോധന. മുൻമന്ത്രിയാണ് എ.വി. വേലു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed