പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി സ്ഥാനാർത്‍ഥി ശോഭ സുരേന്ദ്രൻ. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.
കഴക്കൂട്ടം മണ്ഡലം കൺവൻഷനിലായിരുന്നു പരാമർശം. ശബരിമല വിഷയവും ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍റെ നിലപാടുമാണ് കഴക്കൂട്ടത്തെ പ്രചാരണത്തിൽ ശോഭാ സുരേന്ദ്രന്‍റെ മുഖ്യ ആയുധം.

