തെ​ലു​ങ്കാ​ന ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ര​സിം​ഹ റാ​വു​വി​ന്‍റെ മ​ക​ൾ വിജ​യി​ച്ചു


ഹൈദരാബാദ്: തെലുങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്‍റെ മകൾ എസ്. വാണി ദേവി ജയിച്ചു. ടിആർഎസ് സ്ഥാനാർത്ഥിയായിരുന്നു വാണി ദേവി. ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എംഎൽസിയുമായ എൻ. രാമചന്ദ്ര റാവുവിനെയാണ് പരാജയപ്പെടുത്തിയത്. ഈ മാസം 14 ന് ആണ് തെരഞ്ഞെടുപ്പ് നടന്നത്. 

മഹബൂബ്നഗർ− രംഗ റെഡ്ഡി− ഹൈദരാബാദ് മണ്ഡലത്തിൽ നിന്നാണ് വാണി ദേവി ജയിച്ചത്. ഇതിനൊപ്പം വാറംഗൽ−ഖമ്മം−നൽഖോണ്ഡ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇവിടെ ഫലം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. നിലവിലെ എംഎൽസിയും ടിആർഎസ് സ്ഥാനാർത്ഥിയുമായ പല്ല രാജേശ്വര റെഡ്ഡിയാണ് മുന്നിൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed