താ​ജ്മ​ഹ​ലി​ന്‍റെ പേര് രാം​മ​ഹ​ൽ അ​ല്ലെ​ങ്കി​ൽ ശി​വ​മ​ഹ​ൽ എ​ന്നാ​ക്ക​ണ​മെന്ന് ആവശ്യം


ലഖ്നൗ: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്‍റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. താജ്മഹലിന്‍റെ പേര് രാംമഹൽ അല്ലെങ്കിൽ ശിവമഹൽ എന്നാക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യയുടെ സംസ്കാരം നശിപ്പിക്കുന്നതിനായി ഒരു വിഭാഗം ആൾക്കാർ ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹൽ പണിയുകയായിരുന്നുവെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. 

യോഗി ആദിത്യനാഥ് ഛത്രപതി ശിവജിയുടെ പിൻഗാമിയാണ്. ഒരുകാലത്ത് മുസ്‌ലിം അധിനിവേശക്കാർ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാൻ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ചു. എന്നാൽ ഇതെല്ലാം യോഗിയുടെ ഭരണത്തിലെ ഉത്തർപ്രദേശിന്‍റെ സുവർണ കാലഘട്ടത്തിൽ മാറുമെന്നും എംഎൽഎ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed