നടൻ വിജയകാന്ത് ഡിഎംഡികെ നേതാവ് ടി.ടി.വി ദിനകരനുമായി സഹകരിക്കും

ചെന്നൈ: അണ്ണാ ഡിഎംകെ−ബിജെപി സഖ്യം വിട്ട നടൻ വിജയകാന്തിന്‍റെ ഡിഎംഡികെ ടി.ടി.വി ദിനകരന്‍റെ അമ്മാ മക്കൾ മുന്നേട്ര കഴകവുമായി സഹകരിക്കും. 60 സീറ്റുകളിൽ ഡിഎംഡികെ മത്സരിക്കാൻ ധാരണയായി. ഡിഎംഡികെ സ്ഥാനാർത്‍ഥികളുടെ ആദ്യ പട്ടികയും പുറത്തിറക്കി.
വിജയകാന്തിന്‍റെ ഭാര്യ പ്രേമലത വിരുതാചലത്ത് നിന്നും മുൻ എംഎൽഎ പാർഥസാരഥി വിരുഗാന്പക്കത്തു നിന്നും മത്സരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വിജയകാന്ത് മത്സരിക്കില്ലെന്നാണ് സൂചന. സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഡിഎംഡികെ, അണ്ണാ ഡിഎംകെ−ബിജെപി മുന്നണി വിട്ടത്.