മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമടത്ത് മത്സരിക്കുന്ന അദ്ദേഹം രാവിലെ പതിനൊന്നോടെയാണ് കണ്ണൂർ കളക്ട്രേറ്റിൽ എത്തി വരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പിച്ചത്. 

കോവിഡ് സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയായിരുന്നു പത്രികാ സമർപ്പണം. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ളവർ പിണറായി വിജയനൊപ്പം എത്തിയിരുന്നു.

You might also like

  • Straight Forward

Most Viewed