ദിഷാ രവിക്ക് പിന്തുണയുമായി ഗ്രേറ്റ തുൻബർ‍ഗ്


ന്യൂഡൽഹി: കർ‍ഷക സമരവുമായി ബന്ധപ്പെട്ട ടൂൾ‍ കിറ്റ് കേസിൽ‍ അറസ്റ്റിലായ ദിഷാ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർ‍ത്തക ഗ്രേറ്റ തുൻബർ‍ഗ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്‍റെയും അടിസ്ഥാന ഭാഗമായിരിക്കണം.

സ്റ്റാൻഡ് വിത്ത് ദിശ രവി എന്ന ഹാഷ്ടാഗിനൊപ്പം ഗ്രേറ്റ ട്വീറ്റ് ചെയ്തു.ദിഷയുടെ അറസ്റ്റ് നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. ഫെബ്രുവരി 13നാണ് ഡൽഹിയിൽ നിന്നും ദിഷയെ പോലീസ് അറസ്റ്റ് ചെയ്തത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed