മഹാരാഷ്ട്ര ആരോഗ്യമന്ത്രിക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയ്ക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സന്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം നിർദേശിച്ചു.
അതേസമയം, കഴിഞ്ഞ മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5,427പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 20,81,520 ആയി. മരണസംഖ്യ 51,669 ആയി ഉയർന്നു.

