ജനിതക മാറ്റം സംഭവിച്ച വൈറസ്സിനെയും നേരിടാൻ ഇന്ത്യയുടെ വാക്‌സിൻ പര്യാപ്തം


ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച വൈറസ്സിനെയും നേരിടാൻ ഇന്ത്യയുടെ വാക്‌സിൻ പര്യാപ്തമെന്ന് പഠനം. ഐ.സി.എം.ആർ അധികൃതരാണ് പഠനറിപ്പോർട്ട്. ആഗോളതലത്തിൽ കൊറോണ ഗവേഷണത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും മികച്ച നേട്ടമാണ് നമ്മുടെ ഗവേഷകർ കൈവരിച്ചിരിക്കുന്നതെന്നും ഐ.സി.എം.ആർ പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗത്തെ വിദഗ്ധരുമായി ഐ.സി.എം.ആർ നടത്തിയ വെബിനാറിലാണ് ഇന്ത്യയുടെ വാക്‌സിന്റെ ഗുണനിലവാരത്തെ എടുത്തുപറഞ്ഞത്. ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവയാണ് ഇന്ത്യൻ വാക്‌സിൻ ഫലപ്രദമെന്ന് വ്യക്തമാക്കിയത്.

 

ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നും എത്തിയവരെ പ്രത്യേകം താമസിപ്പിച്ചാണ് ചികിത്സ നടത്തുന്നത്. ഇവരിൽ നടത്തിയ പരിശോധനയും വൈറസ് പ്രതിരോധ വാക്‌സിന്റെ മേന്മ ഉറപ്പിച്ചതായും ഭാർഗവ പറഞ്ഞു. കോവിഷീൽഡിന് പുറകേ കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണവും പൂർത്തിയായതായി ഭാർഗവ അറിയിച്ചു. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed