കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കന്പനിക്ക് സർക്കാർ അനുമതി നൽകിയതായി ചെന്നിത്തല


തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കന്പനിയായ ഇ.എം.സി.സിക്ക് സർക്കാർ അനുമതി നൽകിയെന്നാണ് ആരോപണം. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നിൽ വൻ അഴിമതി നടന്നതായും ചെന്നിത്തല ആരോപിച്ചു.

ഇഎംസിസി കന്പനിക്ക് ആകെ മൂലധനം 10 ലക്ഷം രൂപയാണ്. രണ്ട് വർ‍ഷം മുന്‍പാണ് കന്പനി രൂപീകരിച്ചത്. ഗ്ലോബൽ‍ ടെൻഡർ‍ വിളിക്കാതെ കരാർ‍ എങ്ങനെ നൽ‍കിയെന്ന് ചെന്നിത്തല ചോദിച്ചു. ഇടപാടിൽ‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed