ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാന്പത്തിക ക്രമക്കേട് നടത്തിയെന്ന് ഇഡി കുറ്റപത്രം


 

ബംഗളൂരു: ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസാണെന്നും ബിനീഷ് പറഞ്ഞാൽ അനൂപ് എന്തും ചെയ്യുമെന്നും ഇഡി. കള്ളപ്പണക്കേസിൽ ബിനീഷിനെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിനീഷ് മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച കള്ളപണം വ്യവസായങ്ങളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. ബംഗളൂരുവിൽ ലഹരിപാർട്ടിക്കിടെ കേരള സർക്കാരിന്‍റെ കരാറുകൾ ലഭിക്കാൻ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചർച്ച നടത്തിയെന്നും, കരാറിന്‍റെ നാല് ശതമാനം തുക വരെ കമ്മീഷനായി ബിനീഷിന് വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ വൈകാതെ വിചാരണ നടപടികൾ ആരംഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed