24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,039 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന തുടർച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,039 പേർക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,07,77,284 ആയി. ആകെ രോഗബാധിതരിൽ 1,04,48,406 പേർ രോഗമുക്തരായി. നിലവിൽ 1,60,057 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,225 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 110 മണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,596 ആയി. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 41,38,918 പേർ വാക്‌സിൻ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

