അവരുടെ പിന്തുണയിൽ അധികാരം വേണ്ട: രാജിവെച്ച് നാല് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍



കൊച്ചി: അധികാരമേറ്റയുടന്‍ രാജിവെച്ച് എല്‍ഡിഎഫ് നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍. രണ്ടിടത്ത് എസ്ഡിപിഐയുടെ പിന്തുണയോട് കൂടിയും രണ്ടിടത്ത് യുഡിഎഫ് പിന്തുണയോട് കൂടിയുമായിരുന്നു എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നേടിയത്. എന്നാല്‍ പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു.
യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. ഒപ്പം എസ്ഡിപിഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു.

You might also like

Most Viewed