പ്രധാനമന്ത്രി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്സിൻ നിർമാണ സ്ഥാപനങ്ങൾ സന്ദർശിക്കും


ന്യൂഡൽഹി: കോവിഡ് വാക്സിന്‍റെ നിർമാണ, വിതരണ ഒരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്സിൻ നിർമാണ സ്ഥാപനങ്ങൾ സന്ദർശിക്കും. പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് മോദി എത്തുക. വാക്സിൻ എപ്പോൾ ലഭ്യമാക്കാം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഗവേഷകരുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും. വാക്സിൻ വിതരണത്തിന് വിശദമായ രൂപരേഖ തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് വികസന പുരോഗതി പ്രധാനമന്ത്രി വിലയിരുത്തുന്നത്. 

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. റെയ്ഡ് ഓപ്പറേഷൻ ബചത് എന്ന പേരിൽ 40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് പ്രധാന സംശയം. മാസം രണ്ട് ലക്ഷം രൂപ മുതൽ‍ പത്തുലക്ഷം വരെ ചിട്ടിയിൽ അടക്കുന്നവരുടെ സാന്പത്തിക സ്രോതസ്സിലും‍ വിജിലൻ‍സ് സംശയം ഉയർ‍ത്തുന്നുണ്ട്. റെയ്ഡ് ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed