ഡൽഹി ചലോ മാർച്ചിൽ കൂടുതൽ കർഷകർ പങ്കെടുക്കുമെന്ന് സൂചന

ന്യൂഡൽഹി കേന്ദ്രസർക്കാരിന്‍റെ കാർഷികനയങ്ങൾക്കെതിരായ ഡൽഹി ചലോ മാർച്ചിൽ കൂടുതൽ കർഷകർ പങ്കെടുക്കുമെന്ന് സൂചന. മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ ഇന്നെത്തുമെന്നാണ് കരുതുന്നത്.
അതേസമയം, മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ പോലീസ് അനുമതി നൽകി. കർഷകർക്ക് ബുരാരിയിലെ നിരാങ്കരി ഗ്രൗണ്ടിൽ പ്രതിഷേധിക്കാമെന്നാണ് ഡൽഹി പോലീസ് കമ്മീഷണര്‍ അറിയിച്ചത്. ഡിസംബർ മൂന്നിന് കർഷകരുമായി ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.