ലോകാരോഗ്യ സംഘടനയെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്ക് ലോകാരോഗ്യ സംഘടന പിന്തുണ നൽകുന്നതിനെയും പ്രധാനമന്ത്രി അഭനന്ദിച്ചു. മറ്റ് രോഗങ്ങൾക്കെതിരായ ലക്ഷ്യങ്ങൾ നഷ്ടപ്പെടരുതെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു.

