അർമേനിയ - അസർബയ്ജാൻ ഏറ്റുമുട്ടല്‍; റഷ്യയുടെ മധ്യസ്ഥതയിൽ സമാധാന കരാറായി


മോസ്കോ: നാഗാർണോ - കരാബാക് പ്രദേശത്തെച്ചൊല്ലി ആറാഴ്ച തുടർന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ അർമേനിയയും അസർബയ്ജാനും തമ്മിൽ സമാധാന കരാറായി. റഷ്യയുടെ മധ്യസ്ഥതയിലാണ് കരാർ ആയത്. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ, അസർബയ്ജാൻ പ്രസിഡൻറ് ഇൽഹാം അലിയേവ് എന്നിവരാണ് ഉടന്പടിയിൽ ഒപ്പുവച്ചത്. ഉടന്പടി ഇതിനോടകം പ്രാബല്യത്തിൽ വന്നു.

ആറാഴ്ച നീണ്ട ഏറ്റുമുട്ടലിൽ അസർബയ്ജാൻ നാഗാർണോ- കരാബാക്കിന്‍റെ പ്രധാന ഭാഗങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയതോടെ അർമേനിയ ഉടന്പടിക്കു വഴങ്ങുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed