ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 47,905 പേര്‍ക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47,905 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 550 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 86,83,917 ആയി. മരണസംഖ്യ 1,28,121 ആയി ഉയര്‍ന്നു. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,89,294 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 80,66,502 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,718 പേര്‍ രോഗമുക്തരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed