ചെന്നൈയിൽ മൂന്നംഗ കുടുംബത്തെ വെടിവച്ച് കൊലപ്പെടുത്തിയ നിലയില്‍


ചെന്നൈ: ചെന്നൈയില്‍ മൂന്നംഗ കുടുംബത്തെ വെടിവച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സോകാര്‍പേട്ടാണ് സംഭവം. ദാലി ചന്ദ്(74), ഭാര്യ പുഷ്പ ഭായി(70), മകന്‍ ശീതള്‍(42) എന്നിവരാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍ നിന്നും ഇവിടെ എത്തി താമസിക്കുകയായിരുന്നു ഇവര്‍. സോകാര്‍പേട്ട് തന്നെയാണ് ഇവരുടെ മകളും താമസിക്കുന്നത്. 

കഴിഞ്ഞ ദിവസം ഇവിടെ എത്തിയ മകള്‍ മാതാപിതാക്കളെ വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുമായി അടുപ്പമുള്ള ആരെങ്കിലുമാകാം കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed