കർണാടകയിൽ സർക്കാർ ജീവനക്കാർക്ക് അനുമതിയില്ലാതെ ഇനി അഭിനയവും പുസ്തക രചനയും പാടില്ല
ബെംഗളൂരു: സർക്കാർ ജീവനക്കാർ പുസ്തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനൊരുങ്ങി കർണാടക സർക്കാർ. ജീവനക്കാർ സർക്കാർ നയങ്ങളെ വിമർശിക്കുന്നതിനും വിലക്കുണ്ട്. ഒക്ടോബർ് 27ന് ആണ് ഇതു സംബന്ധിച്ച കരട് പുറത്തിറങ്ങിയത്. ഇതു പ്രകാരം സർക്കാർ ജീവനക്കാർ സിനിമ, ടെലിവിഷൻ സീരിയലുകൾ എന്നിവയിൽ അഭിനയിക്കുന്നതിന് വിലക്കുണ്ടാകും. പുസ്തകം പ്രസിദ്ധീകരിക്കാനും പാടില്ല. കൂടാതെ, സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ മറ്റേതൊരു സംസ്ഥാന സർക്കാരുകളുടെയോ നയങ്ങളെ വിമർശിക്കാൻ പാടില്ലെന്നും നിയമത്തിന്റെ കരടിൽ പറയുന്നു.
